ഇന്നത്തെ സോഷ്യൽ മീഡിയ സംസ്കാരം മനുഷ്യരെ വെറുമൊരു ‘പ്രദർശന വസ്തു’വായി മാറ്റിയിരിക്കുകയാണ്. കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്വന്തം ബെഡ്റൂം ദൃശ്യങ്ങൾ വരെ ക്യാമറയിലാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. ഇത് കേവലം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. കുട്ടികളുടെ ചിത്രങ്ങളും daily റൂട്ടീനുകളും പരസ്യപ്പെടുത്തുമ്പോൾ അത് സൈബർ ബുള്ളിയിങ്ങിനും (Cyberbullying), മോർഫിംഗിനും, മറ്റ് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കും വഴിവെക്കുന്നു. ഇൻഫ്ലുവൻസർമാർ തങ്ങളുടെ സ്വകാര്യത വിറ്റ് പണമുണ്ടാക്കുമ്പോൾ, അത് കാണുന്ന കൗമാരപ്രായക്കാരായ കുട്ടികളും ഇതാണ് ശരിയായ വഴിയെന്ന് തെറ്റിദ്ധരിക്കുന്നു. ഡിജിറ്റൽ ലോകത്ത് ഒരിക്കൽ പങ്കുവെക്കപ്പെട്ട വിവരങ്ങൾ പിന്നീട് പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം.
Comments